ഗുജറാത്ത് ഗവർണർക്ക് മഹാരാഷ്ട്രയുടെ അധിക ചുമതല നൽകി

മഹാരാഷ്‌ട്ര ഗവർണറായിരുന്ന സി.പി. രാധാകൃഷ്ണൻ രാജ്യത്തിന്‍റെ പതിനഞ്ചാം ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് നടപടി
Gujarat governor Acharya Devvrat given additional charge of Maharashtra

ആചാര്യ ദേവവ്രത്

Updated on

ന്യൂഡൽഹി: ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രതിന് മഹാരാഷ്‌ട്ര ഗവർണറുടെ അധിക ചുമതല കൂടി നൽകി. മഹാരാഷ്‌ട്ര ഗവർണറായിരുന്ന സി.പി. രാധാകൃഷ്ണൻ രാജ്യത്തിന്‍റെ പതിനഞ്ചാം ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് നടപടി.

ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ സി.പി. രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണർ സ്ഥാനം രാജിവച്ചു. ഗുജറാത്ത് ഗവർണറായിരുന്ന ആചാര്യ ദേവവ്രതിനെ ഇപ്പോൾ സ്വന്തം ചുമതലകൾക്കൊപ്പം അധികമായി മഹാരാഷ്ട്രയുടെ ചുമതലകൂടി ഏൽപ്പിക്കുകയായിരുന്നു.

ഗുജറാത്ത് ഗവർണറായി സേവനമനുഷ്ഠിക്കുന്നതിന് മുമ്പ്, 2015 ഓഗസ്റ്റ് മുതൽ 2019 ജൂലൈ വരെ ഹിമാചൽ പ്രദേശ് ഗവർണറായും ദേവവ്രത് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com