ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി; പാർട്ടി എംഎൽഎ രാജിവെച്ചു

കുറച്ചുകാലമായി ദീർഘകാലം പാർട്ടിയുമായി ബന്ധമുള്ളവരെ ശ്രദ്ധിക്കാൻ പാർട്ടിക്ക് പറ്റുന്നില്ലെന്ന് എനിക്ക് തോന്നി
Gujarat MLA Ketan Inamdar resigns from BJP
Gujarat MLA Ketan Inamdar resigns from BJP

അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടി. പാർട്ടി എംഎൽഎ കേതൻ ഇനാംദാൻ രാജിവെച്ചു. പഴയ പാർട്ടി പ്രവർത്തകരെ ബിജെപി അപമാനിക്കുന്നു. ആത്മാഭിമാനത്തേക്കാൾ വലുതല്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം രാജിവെച്ചത്.

തന്‍റെ നീക്കം സമ്മർദ തന്ത്രമല്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ വഡോദര മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രഞ്ജൻ ഭട്ടിന്‍റെ വിജയം ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്നും ഇനാംദാർ പറഞ്ഞു. കുറച്ചുകാലമായി ദീർഘകാലം പാർട്ടിയുമായി ബന്ധമുള്ളവരെ ശ്രദ്ധിക്കാൻ പാർട്ടിക്ക് പറ്റുന്നില്ലെന്ന് എനിക്ക് തോന്നി. പാർട്ടി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പഴയ പാർട്ടിപ്രവർത്തകരെ അവഗണിക്കുന്നത് ശരിയല്ലെന്നും രാജിക്ക് ശേഷം കേതൻ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com