ഗുജറാത്തിൽ കനത്ത മഴ; മരണസംഖ്യ 28 ആയി, 18,000 പേരെ മാറ്റി പാർപ്പിച്ചു

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 18,000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു
gujarat rain death toll reaches 28 in three days
ഗുജറാത്തിൽ കനത്ത മഴ; മരണ സംഖ്യ 28 ആയി, 18,000 ഓളം പേരെ മാറ്റി പാർപ്പിച്ചു
Updated on

ഗാന്ധിനഗർ: ഗുജറാത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്നു ദിവസങ്ങളിലായി സംസ്ഥാനത്ത് 28 പേർ മരിച്ചതായി റിപ്പോർട്ടുകൾ. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 18,000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു, 11 ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിഴന്‍റെ മുന്നറിയിപ്പ്.

മോർബി ജില്ലയിലെ ധവാന ഗ്രാമത്തിന് സമീപം കവിഞ്ഞൊഴുകുന്ന കോസ്‌വേ മുറിച്ചുകടക്കുന്നതിനിടെ അവർ സഞ്ചരിച്ച ട്രാക്ടർ ട്രോളി ഒഴുകിപ്പോയതിനെ തുടർന്ന് കാണാതായ ഏഴുപേരും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com