പഞ്ചാബിൽ കോൺഗ്രസ് തെരഞ്ഞടുപ്പ് റാലിക്കിടെ വെടിവെയ്പ്പ്; ഒരാൾക്ക് പരുക്കേറ്റു

വെടിവെപ്പ് നടത്തിയയാൾ ഓടി രക്ഷപ്പെട്ടു
gun fire at punjab in congress campaign rally
gun fire at punjab in congress campaign rally
Updated on

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസ് തെരഞ്ഞടുപ്പ് റാലിക്കിടെ വെടിവെയ്പ്പ്. ഒരാൾക്ക് പരുക്കേറ്റു. അമൃത്സറിൽ കോൺഗ്രസ് സിറ്റിംഗ് എംപിയും സ്ഥാനാർഥിയുമായ ഗുർജിത്ത് സിങ് ഓജ്ല നടത്തിയ റാലിക്കിടെയാണ് വെടിവെയ്പ്പുണ്ടായത്.

വെടിവെപ്പ് നടത്തിയയാൾ ഓടി രക്ഷപ്പെട്ടു. പഞ്ചാബിലെ ആംആദ്മി സർക്കാരിനെതിരേ മുദ്രാവാക്യം മുഴക്കിയതിന് പിന്നാലെയാണ് വെടിവെയ്പ്പുണ്ടായതെന്നാണ് വിവരം. പിന്നിൽ ആംആദ്മി പ്രവ‍ര്‍ത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com