ബലാത്സംഗ കേസിൽ ഗുർമീത് റാം റഹിമിന് വീണ്ടും പരോൾ

രോഹ്തക്കിലെ സുനാരിയ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീതിന് 21 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്
Gurmeet Ram Rahim granted parole again in rape case

ഗുർമീത് റാം റഹിം സിങ്

Updated on

ചണ്ഡീഗഡ്: ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന് പരോൾ അനുവദിച്ചു. രോഹ്തക്കിലെ സുനാരിയ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീതിന് 21 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.

രണ്ടാം തവണയാണ് പരോൾ അനുവദിക്കുന്നത്. ജനുവരിയിൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു ഒരാഴ്ച മുമ്പ് ഗുർമീതിന് 30 ദിവസത്തെ പരോൾ ലഭിച്ചിരുന്നു.

തന്‍റെ ശിഷ‍്യരായിരുന്ന രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഗുർമീത് സിങ്ങിന് വീണ്ടും പരോൾ അനുവദിച്ചിരിക്കുന്നത്.

ദേരയുടെ ആസ്ഥാന മന്ദിരത്തിലായിരിക്കും പരോൾ കാലാവധി പൂർത്തിയാവുന്നത് വരെ പ്രതി തങ്ങുക.

2017ലാണ് ബലാത്സംഗ കേസിൽ ഇയാളെ ശിക്ഷിച്ചത്. കൊലപാതകം, ബലാത്സംഗം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഗുർമീത് സിങ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com