ജ്ഞാനേഷ് കുമാറിന്‍റെ രാജി; ഒക്റ്റോബർ 10ലെ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല

ഡൽഹി പൊലീസിന്‍റേതാണ് നടപടി
Gyanesh Kumar's resignation; no permission for CJP's October 10 protest

ജ്ഞാനേഷ് കുമാറിന്‍റെ രാജി; ഒക്റ്റോബർ 10ലെ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല

Updated on: 

ന‍്യൂഡൽഹി: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ ഒക്റ്റോബർ 10ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള പ്രതിഷേധ പരിപാടിക്ക് അനുമതി നൽകാതെ ഡൽഹി പൊലീസ്.

ഡൽഹിയിലെ പ്രധാന മേഖലകളിൽ ബിഎൻഎസ് നിയമപ്രകാരമുള്ള നിരോധനാജ്ഞ നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ രാജ‍്യത്തെ യുവാക്കൾ ഒക്റ്റോബർ 10ന് ജന്തർ മന്തറിലെത്തുമെന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട ആവശ‍്യങ്ങൾ അടങ്ങുന്ന കത്ത് ഇതിനോടകം സൗരവ് ദാസ് പൊലീസിന് കൈമാറിയിട്ടുണ്ട്.

ക്രമസമാധാന പാലനത്തിനും ഗതാഗത ക്രമീകരണങ്ങൾക്കും പൊലീസിന്‍റെ സഹകരണം തേടിയിട്ടുണ്ടെന്നും പൊലീസിൽ നിന്നും ഇതിന്‍റെ സ്വീകരണ രസീത് ലഭിച്ചതായും സൗരവ് ദാസ് വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com