വ്യോമസേനയ്ക്ക് എച്ച്എഎല്ലിൽനിന്ന് ആദ്യത്തെ തേജസ് ട്വിൻ സീറ്റർ വിമാനം | Video

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിൽ, 18 ട്വിൻ സീറ്റർ വിമാനങ്ങൾ നിർമിക്കാനുള്ള കരാറാണ് എച്ച്എഎല്ലിന് വ്യോമസേന നൽകിയിരിക്കുന്നത്

ന്യൂഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഊർജം പകർന്നുകൊണ്ട് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL) ആദ്യത്തെ എൽസിഎ തേജസ് ട്വിൻ സീറ്റർ വിമാനം ഇന്ത്യൻ വ്യോമസേനയ്ക്കു കൈമാറി.

18 ട്വിൻ സീറ്റർ വിമാനങ്ങൾ നിർമിക്കാനുള്ള കരാറാണ് എച്ച്എഎല്ലിന് വ്യോമസേന നൽകിയിരിക്കുന്നത്. ഇതിൽ എട്ടെണ്ണം 2023-24 കാലഘട്ടത്തിൽ കൈമാറാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. ബാക്കി പത്തെണ്ണം 2026-27ലും.

ഇന്ത്യൻ ആഭ്യന്തര വ്യോമയാന മേഖലയ്ക്ക് ചരിത്രപ്രധാനമായ ദിവസം എന്നാണ് കൈമാറ്റച്ചടങ്ങിൽ വ്യോമസേനാ മേധാവി വി.ആർ. ചൗധരി വിശേഷിപ്പിച്ചത്.

  • സ്വന്തം നിലയ്ക്ക് ഇത്തരം വിമാനം നിർമിക്കുന്ന അപൂർവം രാജ്യങ്ങളിലൊന്നായി ഇതോടെ ഇന്ത്യ മാറി.

  • ഭാരം കുറഞ്ഞ 4.5 തലമുറ വിമാനമായ എൽസിഎ തേജസ് ട്വിൻ സീറ്റർ എല്ലാത്തരം കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കും.

  • വ്യോമസേനയുടെ പരിശീലന ആവശ്യങ്ങൾക്കാണ് പുതിയ വിമാനത്തിന്‍റെ സേവനം പ്രധാനമായും ഉപയോഗപ്പെടുത്തുക.

  • അനിവാര്യ സാഹചര്യങ്ങളിൽ ഫൈറ്റർ വിമാനമായും ഇത് ഉപയോഗിക്കാൻ സാധിക്കും.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com