പാതിവില തട്ടിപ്പ് കേസ്; ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന ഹർജി തള്ളി

ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങ‍ിയ ബെഞ്ചാണ് ഹർജി തള്ളിയത്
Half-price scam case; Petition to investigate allegations against Justice C.N. Ramachandran Nair dismissed
ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ
Updated on

ന‍്യൂഡൽഹി: പാതിവില തട്ടിപ്പ് കേസിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്കെതിരായ ആരോപണം ക്രൈം ബ്രാഞ്ചിന്‍റെ പ്രത‍്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങ‍ിയ ബെഞ്ചാണ് ഹർജി തള്ളിയത്.

മൂന്ന് സ്ഥാപനങ്ങളായിരുന്നു ജസ്റ്റിസ് രാമചന്ദ്രൻ നായർക്കെതിരേ അന്വേഷണം ആവശ‍്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

എന്നാൽ നിലവിൽ കേസിൽ അന്വേഷണം നടക്കുന്ന സാഹചര‍്യത്തിൽ ഹർജിയിൽ ഇടപെടാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി വ‍്യക്തമാക്കുകയായിരുന്നു. കൂടാതെ കേസിൽ ആരോപണ വിധേയരുടെ പട്ടികയിൽ നിന്നും രാമചന്ദ്രൻ നായരുടെ പേര് ഹൈക്കോടതി നീക്കിയത് റദ്ദാക്കണമെന്ന ആവശ‍്യവും സുപ്രീംകോടതി തള്ളി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com