പഞ്ചാബിലെ 14 ഭീകരാക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ഹാപ്പി പാസിയ പിടിയിൽ

ഇന്ത്യ തെരയുന്ന ഏറ്റവും വലിയ കുറ്റവാളികളിൽ ഒരാളാണ് ഹാപ്പി പാസിയ.
Happy Passia, accused of being responsible for 14 terror attacks in Punjab, arrested

ഹാപ്പി പാസിയ

Updated on

ഡൽഹി: പഞ്ചാബിലെ 14 ഭീകരാക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചെന്നു കരുതപ്പെടുന്ന ഹാപ്പി പാസിയ എന്ന ഹർപ്രീത് സിങ് പിടിയിൽ. യുഎസ് ഇമിഗ്രേഷൻ വകുപ്പാണ് ഇയാളെ പിടികൂടിയത്.

ഇന്ത്യ തെരയുന്ന ഏറ്റവും വലിയ കുറ്റവാളികളിൽ ഒരാളാണ് ഹാപ്പി പാസിയ. അഞ്ച് ലക്ഷം രൂപയാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.

പാക്കിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുമായി ചേർന്നു പ്രവർത്തിച്ച് ഇയാൾ ഒട്ടേറെ ആക്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് സുരക്ഷാ ഏജൻസികൾ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com