'കോൺഗ്രസ് വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നു, രാഷ്ട്രപതി പാർലമെന്‍റംഗമല്ല'

ഹർദീപ് സിങ് പുരിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി. ഭരണഘടനയിലെ ആർട്ടിക്കിൾ 79 വായിക്കണമെന്ന് തിവാരി ആവശ്യപ്പെട്ടു
'കോൺഗ്രസ് വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നു, രാഷ്ട്രപതി പാർലമെന്‍റംഗമല്ല'

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണെന്ന പ്രതിപക്ഷത്തിന്‍റെ പ്രസ്താവനയ്ക്ക് മറുപടി നൽകി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. വിവാദമുണ്ടാക്കാൻ വിഷയമൊന്നും ഇല്ലാതെവന്നപ്പോഴുള്ള കോൺഗ്രസിന്‍റെ അടവാണിത്. രാഷ്ട്രത്തിന്‍റെ തലവനാണ് രാഷ്ട്രപതി. സർക്കാരിന്‍റെ തലവൻ പ്രധാനമന്ത്രിയും. അദ്ദേഹമാണ് പാർലമെന്‍റിനെ നയിക്കുന്നത്. രാഷ്ട്രപതി പാർലമെന്‍റിൽ അംഗമല്ലെന്നും ഹർദീപ് സിങ് പുരി ട്വിറ്ററിൽ കുറിച്ചു.

രാഷ്ട്രപതിയെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചിട്ടുള്ളവരാണ് കോൺഗ്രസ്. പാർലമെന്‍റ് ലൈബ്രറിക്ക് തറക്കല്ലിട്ടത് രാജീവ് ഗാന്ധിയും, അനക്സ് ഉദ്ഘാടനം ചെയ്തത് ഇന്ദിര ഗാന്ധിയുമാണ്. കോൺഗ്രസിന് ദേശീയ വികാരമില്ല. രാജ്യം കൈവരിക്കുന്ന നേട്ടങ്ങളിൽ അഭിമാനവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

അതേസമയം, ഹർദീപിന് മറുപടിയുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി. ഭരണഘടനയിലെ ആർട്ടിക്കിൾ 79 വായിക്കണമെന്ന് തിവാരി ആവശ്യപ്പെട്ടു. ഇരുസഭകളിലെയും രാഷ്ട്രപതികൂടി ഉൾപ്പെടുന്ന പാർലമെന്‍റാണ് കേന്ദ്രസർക്കാരിന്‍റേതെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

ഇതിനെ പിന്തുണച്ച് ശശിതരൂരും രംഗത്തെത്തി. ആർട്ടിക്കിൾ 60, 111 എന്നിവയിലും രാഷ്ട്രപതിയാണ് പാർലമെന്‍റിന്‍റെ തലവൻ എന്ന് നിഷ്കർഷിക്കുന്നുണ്ടെന്നും തരൂർ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com