ഹരിജൻ, ഗിരിജൻ പ്രയോഗം ഇനി വേണ്ട; ഔദ്യോഗിക രേഖകളിൽ നീക്കം ചെയ്ത് ഹരിയാന സർക്കാർ

പകരം പട്ടികജാതി, പട്ടിക വർഗം എന്ന് രേഖപ്പെടുത്തണം
harijan and giriyan word remove to haryana govt

ഹരിജൻ, ഗിരിജൻ പ്രയോഗം ഇനി വേണ്ട

Updated on

ചണ്ഡീഗഡ്: ഹരിയാനയിലെ ഔദ്യോഗിക രേഖകളിൽ നിന്ന് ഹരിജൻ, ഗിരിജൻ എന്നി വാക്കുകൾ നിരോധിച്ചു. പകരം sc/st, പട്ടികജാതി, പട്ടിക വർഗം എന്നിങ്ങനെ രേഖപ്പെടുത്തും. നേരത്തെ ഉപയോഗിച്ചിരുന്ന വാക്കുകൾ അധിക്ഷേപകരമാണെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് സർക്കാർ നീക്കം.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സൂചിപ്പിക്കാൻ ഇനി മുതൽ ഈ വാക്കുകൾ ഉപയോഗിക്കരുതെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

ഇന്ത്യൻ ഭരണഘടനയിൽ എവിടെ ഇത്തരം വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്‍റെ മുൻപുള്ള പല നിർദേശങ്ങളും പല വകുപ്പുകളും കൃത്യമായി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹരിയാന സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com