ഹരിയാനയിൽ 3 നില കെട്ടിടം തകർന്നു വീണ് 4 മരണം; 20 ഓളം പേർക്ക് പരിക്ക്

കെട്ടിടം തകർന്നു വീഴുമ്പോൾ ഉള്ളിൽ 150 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
ഹരിയാനയിൽ 3 നില കെട്ടിടം തകർന്നു വീണ് 4 മരണം; 20 ഓളം പേർക്ക് പരിക്ക്
Updated on

ഹരിയാന: കർണാലിൽ കെട്ടിടം തകർന്നുവീണ് 4 തൊഴിലാളികൾ മരിച്ചു. 20 ഓളം പേർക്ക് പരിക്ക്. 3 നില കെട്ടിടമാണ് തകർന്നു വീണത്. കെട്ടിടം തകർന്നു വീഴുമ്പോൾ ഉള്ളിൽ 150 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

കെട്ടിടത്തിൽ ഉറങ്ങിക്കിടന്നവരാണ് അപകടത്തിൽപെട്ടത്. പുലർച്ചെ 3 മണിയോടെയാണ് തരൗറി പട്ടണത്തിലെ ശക്തി അരി മിൽ കെട്ടിടം തകർന്നു വീഴുന്നത്. അപകടത്തിൽപെട്ടവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നറിയാനായി സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സംഘങ്ങൾ പ്രദേശത്ത് തിരച്ചിൽ നടത്തുകയാണെന്ന് കർണാൽ എസ്പി അറിയിച്ചു. കെട്ടിടത്തിന്‍റെ നിർമാണത്തിൽ അപാകതയുണ്ടായിരുന്നതായി ആക്ഷേപവും ഉയരുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com