''മക്കളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണം''; ബിജെപി എംഎൽഎ

''ആൺകുട്ടികായാലും പെൺകുട്ടിക‍ളായാലും അവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരണം''
haryana bjp mla calls for law that mandates parents permission for marriage

റാം കുമാർ ഗൗതം

Updated on

ഛണ്ഡിഗഡ്: മക്കളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്ന് ഹരിയാനയിലെ ബിജെപി എംഎൽഎ റാം കുമാർ ഗൗതം. നിലവിലെ സാഹചര്യത്തിൽ അത്തരത്തിലൊരു നിയമനിർമാണം വേണമെന്നും എംഎൽഎ പറഞ്ഞു. ഹരിയാന നിയമസഭയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ആൺകുട്ടികളും പെൺകുട്ടികളും ഒളിച്ചോടുകയാണ്. മക്കൾ‌ ഒളിച്ചോടുന്നത് കണ്ട് മാതാപിതാക്കൾ ജീവനൊടുക്കുകയാണ്. ആൺകുട്ടികായാലും പെൺകുട്ടിക‍ളായാലും അവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരണമാണ് തന്‍റെ അഭ്യർഥനയെന്നും റാം കുമാർ ഗൗതം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com