സൈനിക രഹസ്യങ്ങൾ പാക്കിസ്ഥാനു ചോർത്തി; ഹരിയാന സ്വദേശി പിടിയിൽ

വിദേശ വിസാ സേവനത്തിന്‍റെ മറവിലാണ് തൗഫിക് സൈന്യത്തിന്‍റെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയത്
Haryana man arrested for leaking Army intel to Pakistan

സൈന്യവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽകി; ഹരിയാന സ്വദേശി പിടിയിൽ

representatieve image

Updated on

ഹരിയാന: ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽകിയ ഹരിയാന മേവത് സ്വദേശിയെ അറസ്റ്റു ചെയ്തു. പൽവാൽ പൊലീസാണ് തൗഫീക് എന്നയാളെ അറസ്റ്റു ചെയ്തത്. വിദേശ വിസാ സേവനത്തിന്‍റെ മറവിലാണ് തൗഫിക് സൈന്യത്തിന്‍റെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതെന്ന് പൊലീസ് പറയുന്നു.

അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും ഇത് സംബന്ധിച്ച് വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 2022 ൽ തൗഫീഖ് പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നായും അവിടെ വെച്ച് അതിർത്തിയിലുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ പാക്കിസ്ഥാൻ കമ്മിഷണർക്ക് ഇയാൾ ചോർത്തി നൽകുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ നിരവധി പേർക്ക് പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ വിസ സൗകര്യമൊരുക്കിയതായും അദ്ദേഹം സമ്മതിച്ചു.

ഇയാളുടെ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും മറ്റ് വിവരങ്ങൾ ശേഖരിക്കുന്നതിനുമായി ഹരിയാന പൊലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com