ഹരിയാനയിലെ റെയിൽവേ സ്റ്റേഷനുകളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി

റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കിയെന്ന് നോർതേൺ റെയിൽവേ ചീഫ് സെക്യൂരിറ്റി കമ്മിഷണർ അറിയിച്ചു
representative image
representative image
Updated on

ന്യൂഡൽഹി: നവംബർ 13 ന് ഹരിയാനയിലെ പത്ത് റെയിൽവേ സ്റ്റേഷനുകളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ലഷ്കർ കമാൻഡർ കരീം അൻസാരി. ജമ്മു കാശ്മീരിൽ ഭീകരരെ വധിച്ചതിന്‍റെ പ്രതികാരമായാണ് ആക്രമണമെന്ന് കത്തിൽ പറയുന്നു.

ജഗദാരിയിലെ വൈദ്യുതി നിലയം, റെയിൽവേ വർക്ക്ഷോപ്പ്, കോച്ച് ഫാക്‌ടറി, ക്ഷേത്രങ്ങൾ,ബസ് സ്റ്റാൻഡ് തുടങ്ങിയവയിലും ആക്രണമണം നടത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.

ഹരിയാനയിലെ അംബാല കാന്‍റ്, പാനിപത്, കർനാൽ, സോനിപത്, ചണഡീഗഡ്, ബിവാനി, മീററ്റ്, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ലക്ഷ്യം വയ്ക്കുന്നത്. ആ മാസം 26 ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനാണ് ഭീഷണി കത്ത് ലഭിച്ചത്. ഇതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കിയെന്ന് നോർതേൺ റെയിൽവേ ചീഫ് സെക്യൂരിറ്റി കമ്മിഷണർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com