ഹത്രാസിൽ മതപരമായ ചടങ്ങിനിടെ തിക്കിലും തിരക്കിലും 121 പേർ മരിച്ച സംഭവം; 2 സ്ത്രീകളുൾപ്പെടെ 6 പേർ അറസ്റ്റിൽ

കേസിലെ പ്രധാനപ്രതി പ്രകാശ് മധുകറിനെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്
hathras stampede tragedy 6 arrest reported
ഹത്രാസ് ദുരന്തത്തിൽ 6 പേരെ യുപി പൊലീസ് അറസ്റ്റു ചെയ്തു
Updated on

ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസിൽ പ്രാർഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവത്തിൽ 2 സ്ത്രീകളടക്കം 6 പേരെ അറസ്റ്റു ചെയ്തത് യുപി പൊലീസ്. പ്രാർഥനാ ചടങ്ങിലെ സംഘാടകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നതായാണ് വിവരം.

കേസിലെ പ്രധാനപ്രതി പ്രകാശ് മധുകറിനെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകാശ് മധുകറിനെതിരേ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. ആൾ ദൈവമായ നാരായൺ സകർ ഭോലെ ബാബയുടെ മുഖ്യ അനുയായിയാണ് മധുകർ. ഉദ്യോഗസ്ഥനായ ഇയാളാണ് സത്സംഗിന്റെ മുഖ്യസംഘാടകൻ. കുടുംബത്തോടൊപ്പം ഒളിവിലാണ് ഇയാൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com