അപകടത്തിന് കാരണം അശ്രദ്ധ; ഹത്രാസ് ദുരന്തത്തിൽ 6 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

സംഘാടകർ സ്ഥലത്ത് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ല, പൊലീസ് ഉൾപ്പെടെയുള്ള പ്രദേശിക ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം
hathras stampede tragedy 6 officials suspended
ഹത്രാസ് ദുരന്തത്തിൽ 6 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Updated on

ഹത്രാസ്: ഹത്രാസ് ദുരന്തത്തിൽ 6 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് സിക്കന്ദർ റാവു, സർക്കിൾ ഓഫിസർ, എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരേയാണ് നടപടി. പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് നടപടി.

സംഘാടകർ സ്ഥലത്ത് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ല, പൊലീസ് ഉൾപ്പെടെയുള്ള പ്രദേശിക ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം. ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ ഇവർ പരാജയപ്പെട്ടു. ഉദ്യോഗസ്ഥർ സംഭവത്തെ നിസാരമായി എടുത്തു. എസ്ഡിഎം വേദി പരിശോധിക്കുകയോ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്തില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

ആൾദൈവമായ ഭോലെ ബാബയുടെു പേര് ഒഴിവാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. 300 പേജടങ്ങുന്നതാണ് അന്വേഷണ റിപ്പോർട്ട്. ജൂലൈ രണ്ടിന് നടന്ന സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 121 പേര്‍ മരിച്ചത്. സംഭവത്തിനു ശേഷം ബാബ ഒളിവിലാണ്. സത്സംഗിന്‍റെ സംഘാടകനായ മുഖ്യപ്രതി ദേവപ്രകാശ് മധുകറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com