
ചെന്നൈ: തമിഴ്നാട്ടിലെ സംസ്ഥാന പാത ടെൻഡർ അഴിമതിയാരോപണത്തിൽ മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പഴനി സ്വാമിക്ക് ആശ്വാസം. കേസിൽ വിജിലൻസിന്‍റെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
എടപ്പാടിക്ക് ക്‌ളീൻ ചിറ്റ് നൽകിയ വിജിലൻസിന്‍റെ 2018ലെ പ്രാഥമികന്വേഷണ റിപ്പോർട്ടിൽ പിഴവുണ്ടെന്നു സംശയം പ്രകടിപ്പിച്ചെങ്കിലും ഭരണം മാറിയത് കൊണ്ട് മാത്രം പുതിയ അന്വേഷണം നടത്തേണ്ടതില്ല എന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഡിഎംകെ ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതിയാണ് ഹർജി നൽകിയത്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ്, കഴിഞ്ഞ വർഷം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.