മണിപ്പൂരിൽ 35 കുകികളുടെ കൂട്ട ശവസംസ്കാരം ഹൈക്കോടതി തടഞ്ഞു

രാവിലെ 6 മണിക്ക് കേസ് പരിഗണിച്ചപ്പോഴായിരുന്നു നിർദേശം
മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ടവരെ അടക്കം ചെയ്യാനായി സൂക്ഷിച്ചിരുന്ന ശവപ്പെട്ടികൾ
മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ടവരെ അടക്കം ചെയ്യാനായി സൂക്ഷിച്ചിരുന്ന ശവപ്പെട്ടികൾ
Updated on

ഇംഫാൽ: മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ട 35 കുകി ഗോത്രവിഭാഗക്കാരുടെ കൂട്ട ശവസംസ്കാരം തടഞ്ഞ് ഹൈക്കോടതി. തൽസ്ഥിതി തുടരാനാണ് ആക്‌ടിങ് ചീഫ് ജസ്റ്റിസായ എം.വി. മുരളീധരന്‍റെ നിർദേശം. രാവിലെ 6 മണിക്ക് കേസ് പരിഗണിച്ചപ്പോഴായിരുന്നു നിർദേശം.

35 പേരുടേയും സംസ്കാരച്ചടങ്ങുകൾ ഇന്നാണ് നിശ്ചയിച്ചിരുന്നത്. കൂട്ടസംസ്കാരം നടത്താൻ നിശ്ചയിച്ചിരുന്ന ചുരാചന്ദപുർ - ബിഷ്ണുപുർ അതിർത്തി പ്രദേശമായ ബൊൽജാങിനായി മെയ്തെയ് വിഭാഗം അവകാശവാദം ഉന്നയിച്ചതോടെ വീണ്ടും സംഘർഷമുണ്ടായി. ഇരു ഗോത്രക്കാരും ആയുധങ്ങളുമായി പരസ്പരം ഏറ്റുമുട്ടിയ പ്രദേശമാണ് ബൊൽജാങ്.

ബിഷ്ണുപുർ ജില്ലയിലാണെന്നും ചുരാചന്ദ്പുർ ജില്ലയ്ക്കപ്പുറം സംസ്കാരം നടത്തിയാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും കോ ഓർഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പുർ ഇന്‍റഗ്രിറ്റി മുന്നറിയിപ്പു നൽകി. മാത്രമല്ല മെയ്തെയ് വനിത സംഘടനകളും സംസ്കാരം അനുവദിക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com