രാമനഗര ജില്ലയുടെ പുനർനാമകരണം; നിരാഹാര സമരത്തിനൊരുങ്ങി എച്ച്.ഡി കുമാരസ്വാമി

ഡി.കെ ശിവകുമാറിന്‍റെ പേരുമാറ്റൽ പ്രസ്താവനയ്ക്കു പിന്നാലെയാണ് കുമാരസ്വാമി രംഗത്തെത്തിയത്
രാമനഗര ജില്ലയുടെ പുനർനാമകരണം; നിരാഹാര സമരത്തിനൊരുങ്ങി എച്ച്.ഡി കുമാരസ്വാമി
Updated on

ബെംഗളൂരു: രാമനഗര ജില്ലയുടെ പുനർനാമകരണവുമായി മുന്നോട്ടു പോയാൽ ആജീവനാന്ത നിരാഹാര സമരവുമായി മുന്നോട്ടുപോകുമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. രാമനഗര ജില്ലയെ ബംഗളുരു സൗത്ത് എന്നാക്കി പുനർനാമകരണം നടത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശുവകുമാർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു കുമാരസ്വാമി പ്രതികരണവുമായി രംഗത്തെത്തിയത്.

രാമനഗരിൽ തനിക്ക് യാതൊരുവിധ ബിസിനസ് പ്രവർത്തനങ്ങളുമില്ല. എന്‍റെ ജന്മസ്ഥലം കർണാടകയിലെ ഹസ്സൻ ആണ്. എന്നാൽ ജില്ലയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്നും തന്‍റെ അവസാന നിമിഷങ്ങൾ ഇവിടെ ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.

പേര് മാറ്റത്തിനു പിന്നിൽ ഡികെയുടെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളാണെന്നാണു കുമാരസ്വാമിയുടെ വാദം. അദ്ദേഹത്തിന്‍റെ ഓരോ നടപടിയിലും അത്തരം താൽപര്യങ്ങൾ പ്രതിഫലിക്കുന്നുണ്ടെന്നും കുമാരസ്വാമി ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com