ലൈംഗികാതിക്രമക്കേസ്: എച്ച്.ഡി. രേവണ്ണ 14 വരെ റിമാൻഡിൽ

നാലു ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ഇന്ന് അദ്ദേഹത്തെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് നീട്ടിയത്
hd revanna may 14 remand
എച്ച്.ഡി. രേവണ്ണ
Updated on

ബംഗളൂരു: ലൈംഗികാരോപണം, തട്ടിക്കൊണ്ടുപോകൽ കേസുകളിൽ അറസ്റ്റിലായ മുതിർന്ന ജെഡിഎസ് നേതാവ് എച്ച്.ഡി. രേവണ്ണ എംഎൽഎയെ മജിസ്ട്രേറ്റ് കോടതി 14 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. രേവണ്ണയുടെ ജാമ്യാപേക്ഷ നാളെ സെഷൻസ് കോടതി പരിഗണിക്കും.

നാലു ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ഇന്ന് അദ്ദേഹത്തെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് നീട്ടിയത്. തന്‍റെ അമ്മയെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് രേവണ്ണയുടെ വീട്ടുജോലിക്കാരിയുടെ മകൻ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. വിദേശത്തേക്ക് കടന്ന പ്രജ്വലിനെ തിരികെ രാജ്യത്തെത്തിക്കാൻ നടപടിയെടുക്കുമെന്നു കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com