

തലയറ്റ് നഗ്നമായ സ്ത്രീ ശരീരം അഴുക്കുചാലിൽ
നോയിഡ: അഴുക്കുചാലിൽ നിന്ന് നഗ്നയായ തലയറ്റ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. നോയിഡ നഗരത്തിലെ അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയുടെ മരണം കൊലപാതകമാണെന്നും മൃതദേഹത്തിന്‍റെ മറ്റ് ഭാഗങ്ങൾ നഗരത്തിൽ തന്നെ വിവിധയിടങ്ങളിലായി ഉണ്ടാവുമെന്ന് കരുതുന്നതായും പൊലീസ് അറിയിച്ചു.
യുവതിയെ ശരീരം അഴുക്കുചാലിൽ നിന്നും പുറത്തെടുത്ത് ആശുപത്രയിലേക്ക് മാറ്റി. യുവതിയെ തിരിച്ചറിയുക എന്നത് അതിവേഗം നടക്കില്ലെന്നും തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള നടപടികളാരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിക്കുന്നു. സിസിടിവി ദൃശ്യങ്ങടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.