ഹൃദയാഘാതം; ഝാര്‍ഖണ്ഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു

സുദിവ്യ കുമാര്‍ വിദ്യാഭ്യാസത്തിന് പുറമേ ടൂറിസം– കലാ–സാംസ്കാരിക–കായിക–യുവജന ക്ഷേമ വകുപ്പുകൾ കൂടി കൈകാര്യം ചെയ്തിരുന്നു
heart attack jharkhand minister died

സുദിവ്യ കുമാർ സോനു

Updated on

റാഞ്ചി: ഝാര്‍ഖണ്ഡിലെ ഉന്നത വിദ്യാഭ്യാസ –നഗര വികസന മന്ത്രി സുദിവ്യ കുമാര്‍ സോനു അന്തരിച്ചു. 56 വയസായിരുന്നു. ശനിയാഴ്ച ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഗിരിദിത്തില്‍ നിന്നുള്ള സാമാജികനായ സുദിവ്യ കുമാര്‍ വിദ്യാഭ്യാസത്തിന് പുറമേ ടൂറിസം– കലാ–സാംസ്കാരിക–കായിക–യുവജന ക്ഷേമ വകുപ്പുകൾ കൂടി കൈകാര്യം ചെയ്തിരുന്നു.

സുദിവ്യ കുമാറിന്‍റെ മരണം വ്യക്തിപരമായി കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു. വിശ്വസ്തനായ സുഹൃത്തും വഴികാട്ടിയും ജാര്‍ഖണ്ഡ് മുന്നേറ്റത്തിലെ സമര്‍പ്പിത പോരാളിയുമായിരുന്നു സുദിവ്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com