ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റും ‌മൂടൽമഞ്ഞും; 15- ലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രദേശത്ത് റെഡ് അലർട്ട്
Heavy dust storm and fog in Delhi; over 15 flights diverted

ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റും ‌മൂടൽമഞ്ഞും; 15- ലധികം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Updated on

ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം വീശിയ പൊടിക്കാറ്റും പിന്നാലെ മഴയും ചിലയിടങ്ങളിൽ ‌മൂടൽമഞ്ഞും അനുഭവപ്പെട്ടതോടെ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം കണക്കിലെടുത്ത്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നഗരത്തിൽ രാത്രി 9 മണി വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

മാണ്ഡി ഹൗസ്, ഡൽഹി ഗേറ്റ് തുടങ്ങി മിക്ക സ്ഥലങ്ങളിലും ശക്തമായ കാറ്റിൽ മരശിഖരങ്ങൾ വീണു. ഗതാഗതം പൂർണമായി തടസപ്പെടുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 15 ഓളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ വൈകി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുന്നതിന് ആവശ്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

അതേസമയം, അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കനത്ത മഴ, ആലിപ്പഴ വീഴ്ച, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 60 കിലോമീറ്ററോ ചിലസമയങ്ങളിൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ആലിപ്പഴ വർഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് ആളുകൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com