കനത്ത മഴ; ഡൽഹിയിൽ ഓവുചാലിലൂടെ 18കാരൻ ഒഴുകിപ്പോയി

സുഹൃത്തിനൊപ്പം വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ ഓവുചാൽ മുറിച്ചുകടക്കാൻ ശ്രമിക്കവേ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു
Representative image

പ്രതീകാത്മക ചിത്രം

Updated on

ന്യൂഡൽഹി: ഡൽഹിയിലെ കനത്ത മഴയ്ക്കിടെ ഓവുചാലിലൂടെ 18 വയസുകാരൻ ഒഴുകിപ്പോയി. ഓവുചാൽ മുറിച്ചുകടക്കാൻ ശ്രമിക്കവേയാണ് ഒഴുക്കിൽപ്പെട്ടത്. തെക്കുകിഴക്കൻ ഡൽഹിയിലെ പ്രിയങ്ക ക്യാമ്പ് മേഖലയിലെ മദൻപൂർ ഖാദറിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

ഭീം കോളനി നിവാസി അങ്കിത് ആണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തിനൊപ്പം നോയിഡയിൽ നിന്ന് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ ഓവുചാൽ മുറിച്ചുകടക്കാൻ ശ്രമിക്കവേ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. യുവാവിനെ കണ്ടെത്താൻ പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ ഉൗർജിതമായി പുരോഗമിക്കുകയാണ്. കനത്ത മഴയെ തുടർന്ന് ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാനമേഖലയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും ഓവുചാലുകളിൽ ജലമൊഴുക്ക് ശക്തിപ്പെടുകയും ചെയ്തിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com