തമിഴ്നാട്ടിൽ കനത്ത മഴ; മതിൽ തകർന്ന് വീണ് 2 മരണം, നിരവധി കാറുകള്‍ ഒലിച്ചുപോയി | video

118 ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കി
തമിഴ്നാട്ടിൽ കനത്ത മഴ; മതിൽ  തകർന്ന്  വീണ് 2 മരണം, നിരവധി കാറുകള്‍ ഒലിച്ചുപോയി | video
Updated on

ചെന്നൈ: മിചൗങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ കരതൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ തീവ്രമഴ തുടരുകയാണ്. ചെന്നൈ നഗരത്തിൽ വിവിധയിടങ്ങളിൾ രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ മിചൗങ് ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നതിനാൽ കൂടുതൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മുന്‍കരുതലായി ചെന്നൈ അടക്കമുള്ള 6 ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

ചെന്നൈയിൽ നിർമ്മാണത്തിലിരിക്കുന്ന മതിൽ തകർന്ന് രണ്ട് പേർ മരിച്ചു, 10 അന്താരാഷ്ട്ര വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. ചെന്നൈയിൽ നിന്നുമുള്ള 20 ഓളം വിമാനങ്ങൾ റദ്ദാക്കി. 23 വിമാനങ്ങള്‍ വൈകും.

ട്രെയിന്‍ ഗതാഗതവും നിലച്ചു. 118 ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കി. കേരളത്തില്‍ കൂടി കടന്നുപോകുന്ന 35 സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. കനത്ത മഴയില്‍ സ്ബ് വേകളും അടിപ്പാലങ്ങളും മുങ്ങി. നിരവധി ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി. വഴിയോരങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി.

പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടയിലാണ്. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com