ഉത്തരാഖണ്ഡിൽ‌ കനത്ത മഴ, മണ്ണിടിച്ചിൽ; ദേശീയ പാതകൾ ഉൾപ്പെടെ 155 റോഡുകൾ അടച്ചു

വെള്ളിയാഴ്ചയും ശനിയാഴ്ചയും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്
heavy rains and landslide 155 roads blocked in uttarakhand

ഉത്തരാഖണ്ഡിൽ‌ കനത്ത മഴ, മണ്ണിടിച്ചിൽ; ദേശീയ പാതകൾ ഉൾപ്പെടെ 155 റോഡുകൾ അടച്ചു

Updated on

മുസ്സൂറി: വ്യാഴാഴ്ച രാവിലെ പെയ്ത ശക്തമായ മഴയിൽ ഉത്തരാഖണ്ഡിലുടനീളം ഉണ്ടായ മണ്ണിടിച്ചിലി നിരവധി റോഡുകളിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. അപകട സാധ്യത മുൻനിർത്തി ദേശീയ പാതകൾ ഉൾപ്പെടെ 155 റോഡുകൾ‌ അടച്ചതായി സംസ്ഥാന ഭരണകൂടം അറിയിച്ചു.

ഇതോടെ ചാർ ധാം യാത്ര (ഉത്തരാഖണ്ഡിലെ 4 പുണ്യ സ്ഥലങ്ങളിലേക്കുള്ള തീർഥാടന യാത്ര) തടസപ്പെട്ടു. വെള്ളിയാഴ്ചയും ശനിയാഴ്ചയും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മണ്ണിടിച്ചിലിനെ തുടർന്ന് ചമോലി ജില്ലയിലെ കാമേര, ഭനേർപാനി, പാഗൽ നാല എന്നിവിടങ്ങളിൽ ബദരീനാഥ് ദേശീയ പാത തടസപ്പെട്ടു. മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പാത പ്രവർത്തന സജ്ജമാക്കി. കുടുങ്ങിക്കിടക്കുന്ന തീർഥാടകർക്ക് പൊലീസ് മേൽനോട്ടത്തിൽ യാത്ര പുനരാരംഭിക്കാൻ അനുവദിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com