
കോൽക്കത്തയിൽ അതിശക്തമായ മഴയിൽ 5 മരണം; ഗതാഗതം സംതംഭിച്ചു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
കോൽക്കത്ത: കോൽക്കത്തയിൽ അതിശക്തമായ മഴയിൽ നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് 5 മരണങ്ങൾ റിപ്പോർട്ടു ചെയ്തു. ബെനിയാപുകൂർ, കലികപൂർ, നേതാജി നഗർ, ഗരിയാഹത്ത്, എക്ബൽപൂർ എന്നിങ്ങനെ വിവിധയിടങ്ങളിലായാണ് വിവധ മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
വെള്ളക്കെട്ട് ഗതാഗതത്തെ മോശമായി ബാധിച്ചിട്ടുണ്ട്. സബർബൻ റെയിൽ, മെട്രൊ സർവീസുകൾ എന്നിവ തടസപ്പെട്ടു. നിരവധി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിവിധ വിമാന കമ്പനികൾ മഴ കണക്കിലെടുത്ത് യാത്രാ മുന്നറിയിപ്പുകൾ നൽകി.
വടക്കൻ കൊൽക്കത്തയിൽ 200 മില്ലിമീറ്റർ മഴയും തെക്കൻ കൊൽക്കത്തയിൽ 180 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയതിനെത്തുടർന്ന് നഗരത്തിന്‍റെ വടക്കൻ, തെക്കൻ ഭാഗങ്ങളിൽ വ്യാപകമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.