തമിഴ്നാട്ടിലും, പുതുച്ചേരിയിലും തീവ്ര മഴയ്ക്ക് സാധ്യത; ന്യൂനമർദം അതി തീവ്ര ന്യൂനമർദമായി മാറി

12 മണിക്കൂറിലുള്ളിൽ ഡിത്വാ ചുഴലിക്കാറ്റ്
 Heavy rain in the state of tamil nadu and puthucherry

തീവ്ര ന്യൂനമർദം;തമിഴ്നാട്ടിലും, പുതുച്ചേരിയിലും തീവ്ര മഴയ്ക്ക് സാധ്യത

Updated on

ചെന്നൈ: ശ്രീലങ്ക - ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയതായി റിപ്പോർട്ട്. അടുത്ത 12 മണിക്കൂറിൽ ഇത് ഡിത്വാ ചുഴലിക്കാറ്റായി മാറും. തമിഴ്നാട് -ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്.

പുതുച്ചേരിയിലും തമിഴ്നാട്ടിലെ 7 ജില്ലകളിലും എൻ‌ഡി‌ആർ‌എഫ്, എസ്‌ഡി‌ആർ‌എഫ് സംഘങ്ങളെ വിന്യസിച്ചതായി സർക്കാർ അറിയിച്ചു.

അതേസമയം, മലാക്ക കടലിടുക്കിൽ ബുധനാഴ്ച രൂപപ്പെട്ട സെൻയാർ ചുഴലിക്കാറ്റ് ദുർബലമായി തീവ്ര ന്യൂനമർദമായി. നവംബർ 30 വരെ തമിഴ്‌നാട്ടിലും നവംബർ 29 മുതൽ ഡിസംബർ 1 വരെ ആന്ധ്രാപ്രദേശ്, യാനം, റായലസീമ എന്നിവിടങ്ങളിലും, നവംബർ 25 മുതൽ 29 വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com