രാജ‍്യതലസ്ഥാനത്ത് കനത്ത മഴ; ഓറഞ്ച് അലർട്ട് പ്രഖ‍്യാപിച്ചു

വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം
Heavy rain continues in Delhi; IMD issues 'orange alert'

രാജ‍്യതലസ്ഥാനത്ത് കനത്ത മഴ; ഓറഞ്ച് അലർട്ട് പ്രഖ‍്യാപിച്ചു

Updated on

ന‍്യൂഡൽഹി: ഓഗസ്റ്റ് 7ന് രാജ‍്യതലസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര‍്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ‍്യാപിച്ചു. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

സഫ്ദർജംഗിൽ 59.2 മില്ലിമീറ്ററും, ലോധി റോഡിൽ 60.4 മില്ലിമീറ്ററും, അയനനഗറിൽ 26.2 മില്ലിമീറ്ററും മഴ ലഭിച്ചു. വൈകുന്നേരവും രാത്രി സമയങ്ങളിലും നേരിയ തോതിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

അതേസമയം, സഫ്ദർജംഗിലെ താപനില 25.6 ഡിഗ്രി സെൽഷ‍്യസായി കുറഞ്ഞു. ലോധി റോഡിൽ 25.2 ഡിഗ്രി സെൽഷ‍്യസും റിഡ്ജ് സ്റ്റേഷനിൽ 22.1 ഡിഗ്രിയും അയനനഗറിൽ 24.8 ഡിഗ്രിയുമാണ് താപനില.

നഗരത്തിൽ വായുവിന്‍റെ ഗുണനിലവാര സൂചിക രാവിലെ 62 ആയി രേഖപ്പെടുത്തിയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com