
ഡൽഹിയിൽ ശക്തമായ മഴ, ഓറഞ്ച് അലർട്ട്; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഇൻഡിഗോ
ന്യൂഡൽഹി: വെള്ളിയാഴ്ച രാവിലെ മുതൽ ഡൽഹിയിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം, മോശം കാലാവസ്ഥ വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇൻഡിഗോ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ മഴ പെയ്യുന്നതിനാൽ റോഡ് ഗതാഗതം മന്ദഗതിയിലാണെന്നും നിങ്ങളുടെ വിമാനത്തിന്‍റെ സമയം കണക്കിലാക്കി കൃത്യസമയത്ത് വിമാനത്താവളത്തിലെത്താൻ കഴിയും വിധം യാത്ര പുറപ്പെടണമെന്നും ഇൻഡിഗോ അറിയിച്ചു. മാത്രമല്ല, മോശം കാലാവസ്ഥ വിമാന സർവീസുകളെ ബാധിക്കുന്നതിനാൽ വിമാനങ്ങളുടെ കൃത്യമായ ട്രാക്ക് പരിശോധിക്കണമെന്നും ഇൻഡിഗോ എക്സിൽ കുറിച്ചു.