

മാർച്ചിൽ മഴയും മിന്നലും കൊടുങ്കാറ്റും; അസാധാരണ കാലാവസ്ഥയ്ക്ക് സാധ്യത
ന്യൂഡൽഹി: കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ സാധാരണയായി വേനൽക്കാലം രൂക്ഷമാകുന്ന മാർച്ചിൽ ഇത്തവണ ശക്തമായ മഴയും കൊടുങ്കാറ്റും ഇടിമിന്നലും ആലിപ്പഴം വീഴ്ചയുമടക്കമുള്ള അസാധാരണമായ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കിഴക്കൻ മേഖലയിൽ ന്യൂനമർദം ഒരു മാല പോലെ ആയിരം കിലോമീറ്ററോളം നീണ്ടു കിടക്കുന്നുവെന്നും അഫ്ഗാനും പാക്കിസ്ഥാനും കടന്ന് ഇന്ത്യയിലേക്ക് ആഴത്തിൽ പ്രവേശിക്കുന്ന കനത്ത മഴയുടെ ചങ്ങലയാണ് വരാനിരിക്കുന്നതെന്നും നിരീക്ഷകർ പറയുന്നു.
സാധാരണയായി മാർച്ചിൽ മെഡിറ്ററേനിയൻ ന്യൂനമർദങ്ങളിൽ നിന്നുള്ള ചുഴലിക്കാറ്റുകളോടെയാണ് കിഴക്കൻ മേഖലയിൽ കാലാവസ്ഥാ മാറ്റമുണ്ടാകാറുള്ളത്. അതു പിന്നീട് വടക്കു കിഴക്കൻ മേഖലയിലേക്ക് കടന്ന് കടുത്ത ശൈത്യകാലമായി മാറുകയും മഞ്ഞു വീഴ്ചയ്ക്കും ശീത തരംഗങ്ങൾക്കും ഇടയാക്കുകയും ചെയ്യും. എന്നാൽ ഇത്തവണ നേരി വിപരീതമായാണ് സംഭവിച്ചിരിക്കുന്നത്. പ്രചവനം സാധ്യമല്ലാത്ത വിധത്തിൽ കാലാവസ്ഥരീതികൾ മാറുന്നതായാണ് കാണപ്പെടുന്നത്.
വടക്കൻ പാക്കിസ്ഥാനു മുകളിലുള്ള ചക്രവാതച്ചുഴലി വടക്കു പടിഞ്ഞാറൻ ഇന്ത‍്യയിൽ ഇടിമിന്നലും മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലുള്ള കാറ്റും, ഒറ്റപ്പെട്ട ആലിപ്പഴം വീഴഅചയ്ക്കും ചെറിയ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും ഇടയാക്കും. പശ്ചിമബംഗാൾ,സിക്കിം എന്നിവിടങ്ങളിൽ അതിതീവ്ര മഴയ്ക്കും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ മേഖലയിൽ തീവ്ര മഴയ്ക്കും ആലിപ്പഴം വീഴ്ച്ചയ്ക്കും ഇടയാക്കും.
സാധാരണയായി വർഷത്തിൽ ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ നാല് മുതൽ ആറ് വരെയുള്ള ശക്തമായ പശ്ചിമ വ്യതിയാനമാണ് ഇന്ത്യയിൽ ഉണ്ടാകാറുള്ളത്.