നാഗാലാൻഡിൽ കനത്ത മഴ; 4 പേർ മരിച്ചു, നിരവധി പേരെ കാണാതായി

മണ്ണിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. അതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന
Representative image

പ്രതീകാത്മക ചിത്രം

Updated on

കൊഹിമ: നാഗാലാൻഡിലെ മോൺ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നൽപ്രളയത്തിലും നാലു പേർ മരിച്ചു. നിരവധി വീടുകൾ തകരുകയും റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ മുതൽ അതിശക്തമായ മഴയാണ് പെയ്യുന്നത്.

മണ്ണിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. അതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. നിലവിൽ എട്ടു പേരെ കാണാതായിട്ടുണ്ട്.

മിന്നൽ പ്രളയത്തെ തുടർന്ന് മേഖലയിൽ വൻതോതിൽ വെള്ളം കയറി. ഇക്കാര്യം രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പൊലീസ്, കരസേന, സംസ്ഥാന ദുരന്ത നിവാരണ സേന, വൊളന്‍റിയർമാർ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

സംഭവത്തിൽ നാഗാലാൻഡ് സർക്കാർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപയും പരുക്കേറ്റവർക്ക് 74,000 രൂപയും മുഖ്യമന്ത്രി നെയ്ഫു റിയോ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

logo
Metro Vaartha
www.metrovaartha.com