ഉത്തരേന്ത്യയെ വലച്ച് മൺസൂൺ; മണ്ണിടിച്ചിലും വെള്ളപ്പൊക്കവും, വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

സ്കൂളുകളും കോളെജുകളും പ്രവർത്തിക്കുന്നില്ല, ഓഫീസുകൾ അടച്ചിട്ടു
heavy rain in north india red alert in many states

ഉത്തരേന്ത്യയെ വലച്ച് മൺസൂൺ; മണ്ണിടിച്ചിലും വെള്ളപ്പൊക്കവും, വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

Updated on

ഗുരുഗ്രാം: ഉത്തരേന്ത്യയിലുടനീളം മൺസൂൺ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് ഡൽഹി എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ കാലാവസ്ഥാ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നൽകി.

അതേസമയം, അതിശക്തമായ മഴയും വെള്ളപ്പൊക്കവുമുണ്ടാവാൻ സാധ്യതയുള്ള ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നതിനാൽ രണ്ട് മലയോര സംസ്ഥാനങ്ങൾക്കും കൂടുതൽ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൂടാതെ, പഞ്ചാബും ജമ്മു കശ്മീരും ചൊവ്വാഴ്ച കനത്ത മഴയ്ക്ക് ഓറഞ്ച് അലർട്ടാണ്. ഉത്തരേന്ത്യയിലുടനീളമുള്ള ശക്തമായ മഴ മുന്നറിയിപ്പുകൾ കാരണം, സ്കൂളുകൾ, കോളെജുകൾ, ഓഫീസുകൾ എന്നിവ അടച്ചിടാനും വീട്ടിൽ നിന്ന് ജോലി (work from hiome) ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, ഡൽഹി-എൻ‌സി‌ആറിലെ കനത്ത മഴയെത്തുടർന്ന് ഗുരുഗ്രാമിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായി, ഇത് ഏഴ് കിലോമീറ്റർ നീണ്ട ഗതാഗതക്കുരുക്കിന് കാരണമായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com