ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; നാല് ദിവസം കൂടി ശക്തമായ മഴ

ഹിമാചൽ പ്രദേശിൽ 5 ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
heavy rain in north indian states

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; നാല് ദിവസം കൂടി ശക്തമായ മഴ തുടരും

Updated on

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു. ഹിമാചൽ പ്രദേശിൽ മാത്രം മഴക്കെടുതിയിൽ 173 പേർ മരിച്ചു. മധ്യപ്രദേശിലും മഴക്കെടുതി രൂക്ഷമാണ്. ഗുണ, ശിവ്പുരി ജില്ലകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 150ൽ അധികം പേരെ മാറ്റിപ്പാർപ്പിച്ചു. സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

ഹിമാചൽ പ്രദേശിൽ 5 ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് അസം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ കേദാർനാഥ് തീർഥയാത്ര താത്കാലികമായി നിർത്തിവച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com