ഡൽഹിയിൽ കനത്ത മഴ; ജനങ്ങളെ ദുരിതത്തിലാക്കി വെള്ളക്കെട്ടും ഗതാഗതക്കുരുക്കും

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡൽഹിയിലുടനീളം ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Heavy rain lashes Delhi

ഡൽഹിയിൽ കനത്ത മഴ; ജനങ്ങളെ ദുരന്തത്തിലാക്കി വെള്ളക്കെട്ടും ഗതാഗതക്കുരുക്കും

Updated on

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ശക്തമായ മഴ. വിവിധ മേഖലകളിൽ ബുധനാഴ്ട രാവിലെ മുതൽ നിർത്താതെ പെയ്യുന്ന മഴയാണ് ദൃശ്യമാവുന്നത്. മഴയെ തുടർന്ന് ഡൽഹിയുടെ പല ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കഴിഞ്ഞ 2 ദിവസങ്ങളായി പല മേഖലകളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡൽഹിയിലുടനീളം ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പകൽ സമ‍യത്ത് ഡൽഹിയിലുടനീളം ശക്തമായ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

ശക്തമായ മഴയും വെള്ളക്കെട്ടും മൂലം ബുധനാഴ്ച വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. രാവിലെ ജോലിക്ക് പോവേണ്ട ആളുകളെ ഇത് വളരെ മോശമായ രീതിയിലാണ് ബാധിച്ചത്. മഴപെയ്യുന്നതിന് പിന്നാലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഇപ്പോൾ ഡൽഹിയിലെ സ്ഥിരം കാഴ്ചകളായി മാറിയിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com