ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചലിലും പുനെയിലും റെഡ് അലർട്ട്

ജൂലൈ 11 വരെ പുനെയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിന്‍റെപ്രവചനം.
heavy rain red alert in Himachal, Maharashtra districts

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചലിലും പുനെയിലും റെഡ് അലർട്ട്

Updated on

ന്യൂഡൽഹി: മൺസൂൺ ശക്തമായതോടെ ഉത്തരേന്ത്യയിൽ കനത്ത മഴ. ഹിമാചൽ പ്രദേശ്, പുനെ, പഞ്ചാബ് മേഖലകളിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലും ഇടി മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുള്ളതായി ഐഎംഡി മുന്നറിയിപ്പ് നൽകി. കനത്ത മഴ മൂലം ഹിമാചൽ പ്രദേശിലെ 250 റോഡുകളിലെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മാണ്ഡി ജില്ലയിൽ176 റോഡുകളാണ് തടസപ്പെട്ടിരിക്കുന്നത്.

കാംഗ്ര, സിരാമോർ, മാണ്ഡി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉന, ബിലാസ്പുർ, ഹാമിര്പുർ, ചമ്പ, സോളൻ, ഷിംല , കുളു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ പുനെയിൽ റെഡ് അലർ‌ട്ടും മുംബൈ, പാൽഗഡ്, റായ്ഗഡ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലൈ 11 വരെ പുനെയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിന്‍റെപ്രവചനം. ബംഗളൂരുവിലും മഴ ശക്തമാണ്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com