
ശക്തമായ മഴയിൽ മുങ്ങി ഗുജറാത്ത്; റോഡുകളും വീടുകളും വെള്ളത്തിൽ
ഗാന്ധിനഗർ: കനത്ത മഴയെ തുടർന്ന് ഗുജറാത്തിലെ ഹിമ്മത് നഗറിൽ പ്രധാന റോഡുകളിലും ഹൗസിങ് സൊസൈറ്റികളിലും വെള്ളം കയറി. വിവിധയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടതു മൂലം വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി.
ഇതിന്‍റെ ദൃശ‍്യങ്ങളും സമൂഹമാധ‍്യമങ്ങളിലൂടെ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ശാസ്ത്രിനഗർ, ഷാഗുൻ ബംഗ്ലാവ്, എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് വൻ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം.