കനത്ത മൂടൽ മഞ്ഞ്; ഡൽഹി- തിരുവനന്തപുരം എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി

ഡൽഹിയിൽ റെഡ് അലർട്ട് .
Heavy smog, air india flight cancelled

ഡൽഹി- തിരുവനന്തപുരം എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി

Updated on

ന്യൂഡൽഹി: ഡൽഹി നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി. കനത്ത മഞ്ഞിനെ തുടർന്നാണ് വിമാന സർവീസ് റദ്ദാക്കിയത്. ഇതിന് പകരം എയർ ഇന്ത്യ ബദൽ സംവിധാനം ഒരുക്കില്ലെന്നാണ് പരാതി. യാത്രക്കാർ സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയർ ഇന്ത്യ അധികൃതർ അറിയിച്ചിരിക്കുന്നത്. റീഫണ്ട്‌ 7 ദിവസത്തിനകം നൽകുമെന്നും അറിയിച്ചു. ഇതോടെ വിദേശത്തു നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാർ കുടുങ്ങിയിരിക്കുകയാണ്.

കാഴ്ച പരിധി കുറഞ്ഞതോടെ ഡൽഹിവിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാന സർവീസുകളാണ് വൈകുന്നത്.

കനത്ത മുടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെയിൽ, വ്യോമ ഗതാഗതത്തെ മൂടൽമഞ്ഞ് സാരമായി ബാധിച്ചു. അതേസമയം രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. 382 ആണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയ ശരാശരി എക്യുഐ. ഇതിടെ വായു മലിനീകരണം രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മലിനീകരണ സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾക്ക് ഇനി പമ്പുകളിൽ ഇന്ധനം നൽകില്ല. ഡൽഹിക്ക് പുറത്തുള്ള വാഹനങ്ങൾ ന​ഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഭാരത് സ്റ്റേജ് ആറിന് താഴെയുളള വാഹനങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തുക. ഇതിനായി പ്രത്യേകം ഉദ്യോ​ഗസ്ഥരെ അതിർത്തിയിലടക്കം വിന്യസിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com