മോശം കാലാവസ്ഥ: പുനെയിൽ ഹെലികോപ്റ്റർ തകർന്നു വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു‌ |video

ഹെലികോപ്റ്ററിന്‍റെ ക്യാപ്റ്റന്‍ ആനന്ദിന് അപകടത്തിൽ പരുക്കേറ്റു
helicopter carrying 4 on board crashes in pune amid heavy rain
പുനെയിൽ ഹെലികോപ്റ്റർ തകർന്നു വീണു
Updated on

പുനെ: പുനെയിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നു വീണു. പുനെയിലെ പൗദ് മേഖലയിലാണ് സംഭവം. 4 പേരുമായി സഞ്ചരിച്ചിരുന്ന മുംബൈ ആസ്ഥാനമായുള്ള ഗ്ലോബൽ വെക്ട്ര ഹെലികോർപ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. 4 പേരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ഹെലികോപ്റ്ററിന്‍റെ ക്യാപ്റ്റന്‍ ആനന്ദിന് അപകടത്തിൽ പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മുംബൈയിലെ ജുഹുവില്‍നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ഹെലികോപ്റ്റര്‍. ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ് ഹെലികോപ്റ്റര്‍ അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com