കേദാർനാഥിൽ എയർലിഫ്റ്റ് ചെയ്യുന്നതിനിടെ കയർ പൊട്ടി ഹെലികോപ്റ്റർ താഴേക്കു പതിച്ചു | Video

സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്
helicopter crash during airlift kedarnath
കേദാർനാഥിൽ എയർലിഫ്റ്റ് ചെയ്യുന്നതിനിടെ കയർ പൊട്ടി ഹെലികോപ്റ്റർ താഴേക്കു പതിച്ചു
Updated on

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കേദാർനാഥിൽ നിന്ന് ഗൗച്ചറിലേക്ക് എംഐ 17 ചോപ്പർ എയർലിഫ്റ്റ് ചെയ്തുകൊണ്ടു വരികയായിരുന്ന ഹെലികോപ്റ്റർ കയർപൊട്ടി താഴേയ്ക്ക് പതിച്ചു. ലിഞ്ചോളിയിലെ മന്ദാകിനി നദിയിലേക്കാണ് ഹെലികോപ്റ്റർ പതിച്ചത്. സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ആർക്കും പരുക്കില്ല. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

കേദാര്‍നാഥ് ഹെലിപാഡില്‍ നിന്ന് ഗൗച്ചറിലെ ഹെലിപാഡിലേക്ക് മറ്റൊരു ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ദുരന്ത നിവാരണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കേദർനാഥിലെ ക്ഷേത്രത്തിലേക്ക് തീർഥാടകരെ എത്തിയ ഹെലികോപ്റ്ററാണ് തകർന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com