ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് ഏഴു പേർ മരിച്ചു

ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്
Helicopter crashes in Uttarakhand

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് വീണു; ഏഴു പേർക്ക് ദാരുണാന്ത്യം

Updated on

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു വീണ് ഏഴു പേർക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റർ വീണത്. കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് ഞായറാഴ്ച പുലർച്ചെ 5.20 ന് അപകടത്തിൽപ്പെട്ടത്.

ആറ് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മരണപ്പെട്ടവരിൽ ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. ഗൗരികുണ്ഡിൽ വച്ച് ഹെലികോപ്റ്റര്‍ കാണാതായെന്നായിരുന്നു വാര്‍ത്താ ഏജന്‍സികള്‍ ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ട്.

ഇതിനു പിന്നാലെ കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായി ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേശന്‍ വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിക്കുകയായിരുന്നു. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com