ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി; ജാമ്യാപേക്ഷ പിൻവലിച്ച് ഹേമന്ത് സോറൻ

അപേക്ഷ സ്വീകരിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു
hemant soren withdraw the bail plea of supreme court
Hemant Soren

ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രീംകോടതിയിൽ സമർപ്പിച്ച് ജാമ്യാപേക്ഷ പിൻവലിച്ചു. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റു ചെയ്തതിനെതിരേയാണ് ഹേമന്ത് സോറൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ അപേക്ഷ സ്വീകരിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു. തുടർന്ന് ജാമ്യാപേക്ഷ പിൻവലിച്ചു. ഹര്‍ജി സ്വീകരിച്ചാൽ ജാമ്യാപേക്ഷ തള്ളുമെന്ന് സുപ്രീം കോടതി അറിയിച്ചു.‌

ഇഡി കുറ്റപത്രം ജാർഖണ്ഡിലെ പ്രത്യേക കോടതി പരിഗണിച്ചത് ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് കാട്ടിയാണ് സുപ്രീം കോടതി ഇത്തരമൊരു നിലപാടെടുത്തത്. ഇതോടെ, ഹേമന്ത് സോറന്റെ അഭിഭാഷകനായ കപിൽ സിബൽ ജാമ്യാപേക്ഷ പിൻവലിക്കുന്നതായി കോടതിയെ അറിയിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com