ബിഹാർ തെരഞ്ഞെടുപ്പ് ചൂടിൽ; വിജയപ്രതീക്ഷയിൽ തേജസ്വി യാദവ്

ദേശീയ നേതാക്കൾ ബിഹാറിൽ, വിജയ പ്രതീക്ഷയിൽ കോൺഗ്രസ്
ബിഹാർ തെരഞ്ഞെടുപ്പ് ചൂടിൽ | bihar assembly election

നിതീഷ് കുമാർ, തേജസ്വി യാദവ്

Updated on

പറ്റ്ന: ബിഹാറിൽ നിയമസഭതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസ്-ബിജെപി അങ്കം മുറുകി. പരസ്പരം പഴിചാരിയും ആരോപണങ്ങൾ ഉന്നയിച്ചുമാണ് രണ്ട് മുന്നണികളും മുന്നോട്ട് പോകുന്നത്. സർവെ ഫലങ്ങൾ നിലവിൽ എൻഡിഎക്ക് അനുകൂലമാകണെങ്കിലും ആർജെഡി-കോൺഗ്രസ് സഖ്യം ഏറെ ആത്മവിശ്വാസത്തിലാണ്.

സർവെ ഫലങ്ങൾ മോഡിയുടെ മാജിക്കാണെന്നാണ് കോൺഗ്രസിന്‍റ ആരോപണം. ലാലുപ്രസാദ് യാദവിന്‍റ മകൻ തേജസ്വി യാദവിനെ മുന്നിൽ നിർത്തിയാണ് കോൺഗ്രസ് ഇത്തവണ ബിഹാറിലെ ഭരണം കൈപിടിലാക്കാൻ ഒരുങ്ങുന്നത്. ഇതിനായി ഗ്രാമങ്ങളിലെ പ്രശ്നങ്ങളും അവിടെത്തെ അരക്ഷിതാവസ്ഥയും ആർജെഡി പ്രചരണായുധം ആക്കുന്നുണ്ട്.

നീതിഷ് കുമാറിന്‍റ പ്രായം, അദ്ദേഹത്തിൻറെ വികസനമുരടിപ്പും വലിയൊരു ചോദ്യചിഹ്നമായി ജെഡിയുവിനും എൻഡിഎക്കും മുന്നിലുണ്ട്. സംസ്ഥാനത്തെ തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷയില്ലായ്മ എന്നിവയും ഈ തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതുമെന്ന് ഉറപ്പാണ്.

ബിഹാറിലെ പല ഗ്രാമങ്ങളിലും പുരുഷന്മാർ ഇല്ലയെന്ന് തന്നെ പറയേണ്ടിവരും. സ്ത്രീകളും, കുട്ടികളും പ്രായമായ അച്ഛനമ്മമാർ മാത്രമാണ് വീടുകളിലുളളത്. പുരുഷന്മാർ തൊഴിലില്ലായ്മ കാരണം അന്യസംസ്ഥാനത്തേക്ക് ജോലിക്കായി കുടിയേറിയിരിക്കുകയാണ്. ഗ്രാമങ്ങളിലെ പുരുഷന്മാരുടെ കുറവ് വോട്ടെടുപ്പിനെ സാരമായി ബാധിക്കാനിടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ജെഡിയു-ആർജെഡി പ്രചാരണം പുരോഗമിക്കുന്നതിനിടെ ദേശീയ നേതാക്കൾ ബിഹാറിൽ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, വൃന്ദ കാരാട്ട് എന്നീ നേതാക്കൾ തലസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് പ്രചാരണം നടത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com