ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ‌; നിയന്ത്രണരേഖ മറികടന്ന ഭീകരനെ സൈന്യം വധിച്ചു

പ്രദേശത്ത് 3 ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം
hiding Terrorists Encounter In J&K's Kupwara

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ‌; നിയന്ത്രണരേഖ മറികടന്ന ഒരു ഭീകരനെ സൈന്യം വധിച്ചു

file image

Updated on

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു ഭീകരനെ സൈന്യം വധിച്ചു. തിങ്കളാഴ്ച രാവിലെയാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.

ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സംയുക്ത സുരക്ഷാസേന തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. പ്രദേശത്ത് 3 ഭീകരർ ഒളിച്ചിരിക്കുന്നതായി വ്യക്തമായിട്ടുണ്ട്. ഇവരെ സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്.

സിആര്‍പിഎഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരരെ നേരിടുന്നത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com