അതിർത്തി പ്രദേശങ്ങളിൽ കനത്ത നിയന്ത്രണം; ചണ്ഡിഗഡിൽ 2 മാസത്തേക്ക് പടക്കം നിരോധിച്ചു

വിവാഹം, ആഘോഷ പരിപാടികൾക്കടക്കം നിരോധനം ബാധകമാണ്
high alert in border areas

അതിർത്തി പ്രദേശങ്ങളിൽ കനത്ത നിയന്ത്രണം; ചണ്ഡിഗഡിൽ 2 മാസത്തേക്ക് പടക്കം നിരോധിച്ചു

Updated on

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. ചണ്ഡിഗഡിൽ 2 മാസത്തേക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു. നിലവിലെ ഇന്ത്യ പാക് സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ പരിഭ്രാന്തി പടരാതിരിക്കാനാണ് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചത്.

വിവാഹം, ആഘോഷ പരിപാടികൾക്കടക്കം നിരോധനം ബാധകമാണ്. ചണ്ഡീഗഡിൽ മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാ കടകളും 7 മണിക്ക് അടയ്ക്കണം.

പഞ്ചാബിലെ ഫരീദ്കോട്ടലും പടര്രം നിരോധിച്ച് ഉത്തരവിറക്കി. മൊഹാലിൽ എല്ലാ സ്ഥാപനങ്ങളും കടകളും 7 മണിക്ക് അടയ്ക്കുകയും വഴിയോങ്ങളിലെ പരസ്യ ബോർഡുകളിലെ ലൈര്റുകൾ അണയ്ക്കുകയും ചെയ്യണംഉണ്ടായാൽ പൂർണ്ണ ബ്ലാക്ക് ഔട്ടിലേക്ക് പോകണം. ഗുജറാത്ത് കച്ചിലും ഡ്രോണുകളും പടക്കങ്ങളും നിരോധിച്ചു. മേയ് 15 വരെയാണ് നിരോധനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com