ദേശീയ ഗാനത്തെ അപമാനിച്ചെന്ന കേസിൽ മമതക്ക് തിരിച്ചടി;  ഇളവുകൾ അർഹിക്കുന്നില്ലെന്ന് ഹൈക്കോടതി

ദേശീയ ഗാനത്തെ അപമാനിച്ചെന്ന കേസിൽ മമതക്ക് തിരിച്ചടി; ഇളവുകൾ അർഹിക്കുന്നില്ലെന്ന് ഹൈക്കോടതി

മുംബൈയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് ചടങ്ങില്‍ മമത ബാനര്‍ജി ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകനായ വിവേകാനന്ദ ഗുപ്തയാണ് കോടതിയെ സമീപിച്ചത്
Published on

മുംബൈ: ദേശീയ ഗാനത്തെ അപമാനിച്ചെന്ന കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് യാതൊരു ഇളവും നൽകാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. 2023ലെ സെഷന്‍സ് കോടതി വിധിക്കെതിരെ മമത സമര്‍പ്പിച്ച ഹര്‍ജി തള്ളി കൊണ്ടാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. കോടതി വിധിയില്‍ അവ്യക്തതകളുണ്ട്, എന്നാൽ വിധിയിൽ ഇടപെടാനാവില്ലെന്നുമാണ് ഹൈക്കോടതി വിധി.

2022 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. മുംബൈയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് ചടങ്ങില്‍ മമത ബാനര്‍ജി ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകനായ വിവേകാനന്ദ ഗുപ്തയാണ് കോടതിയെ സമീപിച്ചത്. ദേശീയഗാനം മമത സ്വന്തം രീതിയില്‍ ആലപിച്ചു മാത്രമല്ല ഗാനം പൂര്‍ത്തീകരിച്ചില്ലെന്നുമാണ് പരാതി. മുഖ്യമന്ത്രിയായിരുന്ന മമത പ്രോട്ടോകോളുകള്‍ പാലിച്ച് മറ്റൊരു സംസ്ഥാനത്തെത്തി ദേശീയ ഗാനത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്നും കോടതി വിലയിരുത്തി.

logo
Metro Vaartha
www.metrovaartha.com