കേരളത്തിന് അതിവേഗ റെയിൽപാതയില്ല

അതിവേഗ ഇടനാഴി പ്രഖ്യാപിക്കുമ്പോള്‍ കേരളം, കേരളം എന്ന് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ വിളിച്ചുപറഞ്ഞെങ്കിലും ഫലമുണ്ടായില്ല
high speed rail central budget

കേരളത്തിന് അതിവേഗ റെയിൽപാതയില്ല; ഏഴ് റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി

Updated on

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചു. പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികളാണ് ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും കേരളം ഉള്‍പ്പെട്ടില്ല.

മുംബൈ - പുനെ, പുനെ - ഹൈദരാബാദ്, ഹൈദരാബാദ് - ബെം​ഗളൂരു, ഹൈദരാബാദ് - ചെന്നൈ, ചെന്നൈ - ബെം​ഗളൂരു, ഡൽഹി - വാരാണസി, രാണസി - സിലി​ഗുരി എന്നിവിടങ്ങളിലാണ് അതിവേഗ റെയിൽ ഇടനാഴികള്‍ പ്രഖ്യാപിച്ചത്.

കേരളത്തിനായി അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.മെട്രൊമാൻ ഇ. ശ്രീധരന്‍റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതക്ക് കേന്ദ്രം അനുകൂലമാണെന്ന വിവരം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഇത് കേരളത്തിന് പ്രതീക്ഷ നൽ‌കിയിരുന്നു.

അതിവേഗ ഇടനാഴി പ്രഖ്യാപിക്കുമ്പോള്‍ കേരളം, കേരളം എന്ന് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ വിളിച്ചുപറഞ്ഞെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ധാതുമണൽ ഇടനാഴി പദ്ധതിയിൽ കേരളം ഇടംപിടിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com