അപകീർത്തി കുറ്റകരമല്ലാതാക്കാൻ സമയം അതിക്രമിച്ചു: സുപ്രീം കോടതി

വിരമിച്ച അധ്യാപിക അമിത സിങ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'ദി വയറി'നെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു പരാമര്‍ശം
അപകീർത്തി കുറ്റകരമല്ലാതാക്കാൻ സമയം അതിക്രമിച്ചു: സുപ്രീം കോടതി | High time to decriminalize defamation

അപകീർത്തി കുറ്റകരമല്ലാതാക്കാൻ സമയം അതിക്രമിച്ചെന്നു കോടതി

Updated on

ന്യൂഡല്‍ഹി: അപകീര്‍ത്തി കുറ്റകരമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചെന്ന് സുപ്രീം കോടതി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിരമിച്ച അധ്യാപിക അമിത സിങ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'ദി വയറി'നെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു പരാമര്‍ശം.

അപകീര്‍ത്തി കുറ്റകരമല്ലാതാക്കുന്നതിനെ അനുകൂലിച്ചാണ് ജസ്റ്റിസ് എം.എം. സുന്ദരേഷും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും അടങ്ങുന്ന ബെഞ്ചിന്‍റെ പരാമര്‍ശം. ന്യൂസ് പോര്‍ട്ടലിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയുടെ നിരീക്ഷണത്തോട് യോജിച്ചു.

2016ല്‍ ന്യൂസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനവുമായി ബന്ധപ്പെട്ടാണ് കേസ്. വയറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിഘടനവാദത്തിന്‍റെയും ഭീകരതയുടെയും ഗുഹയാണെന്നു പരാമര്‍ശിച്ചതിനെരേ അധ്യാപിക അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.

സ്ഥാപനത്തിനും റിപ്പോര്‍ട്ടര്‍ക്കുമെതിരേ അമിത സിങ് ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് 2017ല്‍ കോടതി ന്യൂസ് പോര്‍ട്ടലിന് സമന്‍സ് അയച്ചു. ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ന്യൂസ് പോര്‍ട്ടലിന്‍റെ ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഭാരതീയ ന്യായ സംഹിത പ്രകാരം സെക്ഷന്‍ 356 പ്രകാരം മാനനഷ്ടം കുറ്റകരമാണ്. മാനനഷ്ടം ക്രിമിനല്‍ കുറ്റകമായ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജരിവാള്‍ എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയക്കാര്‍ ഈ വ്യവസ്ഥയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com