തിരുപ്പതി ലഡുവിന്‍റെ വില്‍പ്പനയില്‍ റെക്കോഡ് വര്‍ധന; ഒരു ദിവസത്തെ വില്‍പ്പന 5.13 ലക്ഷം രൂപ

2024 നെ അപേക്ഷിച്ച് 10 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്
Highest Tirupati Laddu Sales Recorded In 2025

തിരുപ്പതി ലഡു

Updated on

തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമാണ് ലഡു. ശ്രീവരി ലഡു എന്നാണ് ഈ പ്രത്യേക മധുരപലഹാരം അറിയപ്പെടുന്നത് തന്നെ. വെങ്കിടേശ്വരന്റെ പ്രിയപ്പെട്ട നൈവേദ്യമായാണിത്.അതുകൊണ്ട് തന്നെ ഭഗവാനെ ദര്‍ശിക്കാനെത്തുന്നവര്‍ ഈ നിവേദനം വാങ്ങിയാണ് മടങ്ങാറുള്ളത്. തിരുമല തിരുപ്പതി ദേവസ്ഥാനമാണ് പുണ്യക്ഷേത്രത്തിലെ ലഡു നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. ഇപ്പോൾ, ടിടിഡിയിലെ നിര്‍മാണ പ്രവർത്തനങ്ങൾ ഗണ്യമായി നവീകരിച്ചു. ലഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചേരുവകളിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്.

ഇതോടെ അവയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുകയും ചെയ്തു.

ഇതിന്‍റെ ഫലമായാണ് 2024 നെ അപേക്ഷിച്ച് 2025 ൽ തിരുപ്പതി ലഡുവിന്‍റെ വില്‍പ്പന റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നത്. 2024 നെ അപേക്ഷിച്ച് 10 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2025 ഡിസംബർ 27 ന് 5.13 ലക്ഷം ലഡുവാണ് വിറ്റുപോയത്. മെച്ചപ്പെട്ട രുചിയിലും ഗുണനിലവാരത്തിലും ഭക്തർ സംതൃപ്തി പ്രകടിപ്പിച്ചതായും തിരുപ്പതി ദേവസ്ഥാനം പങ്കിട്ട എക്സ് പോസ്റ്റില്‍ പറയുന്നു. കേടാകാതെ 6-7 ദിവസം ഇരിക്കുമെന്ന ഭക്തരുടെ അഭിപ്രായവും പോസ്റ്റില്‍ പങ്കിട്ടിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com